Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Uber Cup

യൂ​​ബ​​ർ ക​​പ്പ്: സിന്ധുവും സംഘവും പുറത്ത്‌

ഡെന്‍മാ​​ർ​​ക്ക്: ര​​ണ്ട് ത​​വ​​ണ ഒ​​ളി​​ന്പി​​ക് മെ​​ഡ​​ൽ ജേ​​താ​​വാ​​യ പി.​​വി. സി​​ന്ധു അ​​ട​​ങ്ങു​​ന്ന ഇ​​ന്ത്യ​​ൻ സം​​ഘ​​ത്തി​​ന് വ​​ൻ പ​​രാ​​ജ​​യം. ഡെന്‍​​മാ​​ർ​​ക്കി​​ലെ ഹോ​​ർ​​സെ​​ൻ​​സി​​ൽ ന​​ട​​ന്ന​​ യൂ​​ബ​​ർ ക​​പ്പ് ഫൈ​​ന​​ലി​​ൽ ചൈ​​ന​​യോ​​ട് 0-5ന് ​​പ​​രാ​​ജ​​യ​​പ്പെ​​ട്ട് ഇ​​ന്ത്യ ടൂ​​ർ​​ണ​​മെ​​ന്‍റി​​ലെ യാ​​ത്ര അ​​വ​​സാ​​നി​​പ്പി​​ച്ചു.

യൂ​​ബ​​ർ ക​​പ്പ് ച​​രി​​ത്ര​​ത്തി​​ൽ വ​​ന്പ​​ൻ റി​​ക്കാ​​ർ​​ഡു​​ള്ള ടീ​​മാ​​ണ് ചൈ​​ന​​യു​​ടേ​​ത്. 16 കി​​രീ​​ട​​ങ്ങ​​ളാ​​ണ് ചൈ​​ന സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. ക​​ഴി​​ഞ്ഞ മൂ​​ന്ന് പ്ര​​ധാ​​ന മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ഏ​​റ്റു​​മു​​ട്ടി​​യ​​പ്പോ​​ഴും ഇ​​ന്ത്യ അ​​വ​​രോ​​ട് പ​​രാ​​ജ​​യ​​പ്പെ​​ട്ടി​​രു​​ന്നു.

ആ​​ദ്യ സിം​​ഗി​​ൾ​​സി​​ൽ ലോ​​ക ര​​ണ്ടാം ന​​ന്പ​​ർ താ​​രം വാം​​ഗ് സി​​യി 16-21, 21-19, 19-21 സ്കോ​​റി​​ന് പി.​​വി. സി​​ന്ധു​​വി​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി ചൈ​​ന​​യ്ക്ക് 1-0ന്‍റെ ലീ​​ഡ് ന​​ൽ​​കി.

ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ ജോ​​ഡി​​യാ​​യ ലി​​യു ഷെ​​ങ് ഷു, ​​ടാ​​ൻ നി​​ങ് എ​​ന്നി​​വ​​ർ​​ക്ക് മു​​ന്നി​​ൽ പ്രി​​യ കൊ​​ൻ​​ജെ​​ങ്ബാം ശ്രു​​തി മി​​ശ്ര സ​​ഖ്യ​​ത്തി​​ന് പി​​ടി​​ച്ചു​​നി​​ൽ​​ക്കാ​​നാ​​യി​​ല്ല. ആ​​ദ്യ ഡ​​ബി​​ൾ​​സി​​ൽ 11-21, 8-21 സ്കോ​​റി​​ന് ഇ​​ന്ത്യ പ​​രാ​​ജ​​യ​​പ്പെ​​ട്ടു.

ലോ​​ക നാ​​ലാം ന​​ന്പ​​ർ ടോ​​ക്കി​​യോ ഒ​​ളി​​ന്പി​​ക് ചാ​​ന്പ്യ​​ൻ ചെ​​ൻ യൂ​​ഫെ​​യ് 22-20, 21-13 സ്കോ​​റി​​ന് ഇ​​ഷ​​റാ​​ണി​​യെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി ചൈ​​ന​​യ്ക്ക് 3-0ന്‍റെ ലീ​​ഡ് ന​​ൽ​​കി.
ട്രീ​​സ ജോ​​ളി- ക​​വി​​പ്രി​​യ സെ​​ൽ​​വം സ​​ഖ്യം ലു​​വോ സു ​​മി​​ൻ- ഷാ​​ങ് ഷു ​​സി​​യാ​​ൻ സ​​ഖ്യ​​ത്തി​​നോ​​ട് 10-21, 21-12, 19-21 സ്കോ​​റി​​ന് പ​​രാ​​ജ​​യ​​പ്പെ​​ട്ടു.

ഈ ​​വ​​ർ​​ഷം തായ്‌ലന്‍ഡി​​ൽ ത​​ന്‍റെ ആ​​ദ്യ സൂ​​പ്പ​​ർ 300 കി​​രീ​​ടം നേ​​ടി​​യ 43-ാം ന​​ന്പ​​ർ താ​​ര​​മാ​​യ ദേ​​വി​​ക മി​​ക​​ച്ച തു​​ട​​ക്കം കു​​റി​​ച്ചെ​​ങ്കി​​ലും മൂ​​ന്നാം സിം​​ഗി​​ൾ​​സി​​ൽ സു ​​വെ​​ൻ ജി​​ങ്ങി​​നോ​​ട് 21-19, 17-21, 10-21 സ്കോ​​റി​​ന് പ​​രാ​​ജ​​യ​​പ്പെ​​ട്ട​​തോ​​ടെ ഇ​​ന്ത്യ​​ൻ വീ​​ഴ്ച പൂ​​ർ​​ണ​​മാ​​യി.

Latest News

Corehub Up